ന്യൂ ഡൽഹി ; ടിഡിപി-ബിജെപി ഭിന്നതയെ തുടർന്ന് കേന്ദ്രമന്ത്രിമാർ രാജിവെച്ചു. ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവർ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. രാജി വെച്ചെങ്കിലും മുന്നണിയില്‍ തുടരുമെന്ന് മന്ത്രിമാര്‍ അറിയിച്ചു
ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാൻ വിസമ്മതിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻഡിഎ ബന്ധം അവസാനിപ്പിക്കാൻ ടിഡിസി കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേന്ദ്രമന്ത്രിസഭയിൽ ടിഡിപിയുടെ പ്രതിനിധികളായ അശോക് ഗജപതി റാവു, വൈ.എസ്. ചൗധരി എന്നിവർ രാജിവയ്ക്കുമെന്നും ടിഡിപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ച് കൊണ്ട് ടിഡിപിക്കെതിരെ ബിജെപി രാഷ്ട്രീയ നീക്കം നടത്തിയിരുന്നു
Post Your Comments