KeralaLatest NewsNews

എസ്എസ്എല്‍സി പരീക്ഷയ്ക്ക്‌ ഇന്ന് തുടക്കം, നാല് ലക്ഷത്തിലധികം കുട്ടികള്‍ എഴുതും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ പിന്നീട് അറിയിക്കും.

also read: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ആംബുലന്‍സിലെത്തി എസ്എസ്എല്‍സി പരീക്ഷ എഴുതി

മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. 2,422കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ് ആന്‍ഡ് വിഎച്ച്എസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷ എഴഉതുന്നത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറമാണ്. 3279 പേരാണ് ഇത്തവണ ടിഎച്ച്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button