പത്തനംതിട്ട: എസ് എസ് എല്‍ സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനെ പരീക്ഷയുടെ ചീഫ് സ്ഥാനത്ത് നിന്നും മാറ്റി. പത്തനംതിട്ട മുട്ടത്തുകോണം എസ് എന്‍ ഡി പി സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര്‍ എസ് സന്തോഷിനെ ഇനിയുള്ള പരീക്ഷകളുടെ ചുമതല സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയത്.
രാവിലെ പരീക്ഷ ആരംഭിച്ച ശേഷമാണ് പത്തനംതിട്ട ഡി ഇ ഒ അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോ എത്തിയത്. 126 പ്രധാന അധ്യാപകരുള്‍പ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ എത്തിയത് ചർച്ചയായതോടെ ഡി ഇ ഒ രേണുക സ്കൂളില്‍ എത്തി അന്വേഷണം നടത്തി.
സ്വന്തം സ്കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്തോഷ് സഹപ്രവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്യുന്നതിനിടെ ഗ്രൂപ്പ് മാറി പോയതാകാമെന്നാണ് വിലയിരുത്തല്‍.
Post Your Comments