ചെങ്ങന്നൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കയ്യും കാലും ഒടിഞ്ഞ അവസ്ഥയിലും വിദ്യാര്‍ത്ഥി എസ്എസ്എല്‍സി പരീക്ഷ എഴുതി. ആംബുലന്‍സിലെത്തിയാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. കോടുകുളഞ്ഞി രാജരാജേശ്വരി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷെറീഫ്.
എഴുന്നേറ്റ് നടക്കാന്‍ പോലും ആകാതെ ഷെറീഫ് പരീക്ഷ എഴുതാന്‍ എത്തുകയായിരുന്നു. പരീക്ഷാ കേന്ദ്രമായ മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി ഇംഗ്ലീഷ് പരീക്ഷ എഴുതുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടം ഉണ്ടായത്. പരീക്ഷയെഴുതാന്‍ പ്രയാസം നേരിടുന്നതു കണ്ടു സ്കൂള്‍ മാനേജ്മെന്റും രക്ഷകര്‍ത്താക്കളും മുന്‍കൈയെടുത്ത് ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നു.
പ്രത്യേക അനുമതി വാങ്ങി ആംബുലന്‍സില്‍ വിദ്യാര്‍ത്ഥിയെ എത്തിക്കുകയായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു ഷെറീഫ്. എല്ലാ സൗകര്യങ്ങളും ക്ലാസ് ടീച്ചര്‍ കൂടിയായ സിന്ധു.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള അധ്യാപകരാണ് ഒരുക്കിയത്. ആംബുലന്‍സിനുള്ളില്‍ നിന്നു തന്നെ പരീക്ഷ എഴുതി.
Post Your Comments