കൊച്ചി ; കണ്ണൂർ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് പിതാവ് മുഹമ്മദ്. തന്റെ മകനെ എന്തിനാണ് കൊന്നതെന്ന് അറിയണം. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പടച്ചവന്റെ ഇടപെടലാണ് കോടതിയിലൂടെ ഉണ്ടായതെന്ന് ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു. ആരെയോ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും എന്നാല്‍ സത്യം മാത്രമേ എന്നും ജയിക്കൂവെന്നും സഹോദരി മാധ്യമങ്ങളോടു പറഞ്ഞു.
READ ALSO ;ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതിയുടെ നിർണായക വിധി
Post Your Comments