Latest NewsNewsIndia

രാജസ്ഥാന്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ജയ്പൂര്‍•രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 21 ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച്‌ 6 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

നഗര്‍ പാലിക/നഗര്‍ പരിഷദ് മെംബര്‍ ഉപതെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അജ്മീര്‍, ഝുന്‍ഝുനു, സിരോഹി, തോങ്ക് എന്നിവിടങ്ങളില്‍ വിജയിച്ചു. ധോല്‍പൂരിലെ രണ്ടു സീറ്റുകളിലും ബി.ജെ.പി വിജയിച്ചു.

അജ്മീറിലെ കിഷന്‍ഗഡ് 36 ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഹേമലത നായിക് വിജയിച്ചു. ധോല്‍പൂരിലെ 11, 12 വാര്‍ഡുകളില്‍ ബി.ജെ.പിയുടെ ഭാരതിയും രാംജിയും വിജയിച്ചു. ഝുന്‍ഝുനുവിലെ 31 ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നഗ്മ ബാനോ വിജയിച്ചു. സിരോഹിയിലെ മൗണ്ട് അബുവില്‍ കോണ്‍ഗ്രസിലെ പാരു വിജയിച്ചു. തോങ്കിലെ 12 ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ രാം സ്വരൂപ്‌ വിജയിച്ചു.

ജില്ല പരിഷദ് ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും, ഒരു സീറ്റില്‍ സ്വന്തന്ത്രനും വിജയിച്ചു. ബാര്‍മറില്‍ കോണ്‍ഗ്രസിന്റെ സീമാവതി വിജയിച്ചു. ദുൻഗർപൂറില്‍ കോണ്‍ഗ്രസിന്റെ ഹന്‍സ്രാജ് വിജയിച്ചു. ഝുന്‍ഝുനുവില്‍ 8ാം വാര്‍ഡില്‍ ബി.ജെ.പിയുടെ പദ്മ വിജയിച്ചു. 1 ാം വാര്‍ഡിലും 18 ാം വാര്‍ഡിലും കോണ്‍ഗ്രസിന്റെ മീരയും സുനിലും വിജയിച്ചു.

പഞ്ചായത്ത്‌ സമിതി ഉപതെരെഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ 12 എണ്ണം കോണ്‍ഗ്രസും 8 എണ്ണം ബി.ജെ.പിയും നേടി. ഒരിടത്ത് സ്വതന്ത്രന്‍ വിജയിച്ചു.

നഗര്‍ പാലിക/നഗര്‍ പരിഷദ് ഉപതെരഞ്ഞെടുപ്പ് നടന്ന 6 സീറ്റുകളില്‍ 4 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പി രണ്ടിടങ്ങളില്‍ വിജയിച്ചു.

അടുത്തിടെ നടന്ന ലോക്സഭ, നിയമസഭാ ഉപതെരെഞ്ഞെടുപ്പിലെ വിജയത്തിനുശേഷം 21 ജില്ലകളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബി.ജെ.പിയെ പൂര്‍ണമായി പരാജപ്പെടുത്തിയതായി സച്ചിന്‍ പൈലറ്റ്‌ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button