
ചെന്നൈ•മൈലാപ്പൂരില്‍ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട നാലംഗസംഘം ബ്രാഹ്മണരുടെ പൂണൂല് ബലമായി പൊട്ടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
പെരിയാര്‍ ഇ.വി രാമസാമിയ്ക്കെതിരെ ബി.ജെ.പി നേതാവ് എച്ച്.രാജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിവാദമായതിന് പിന്നാലെയാണ് സംഭവം.
രാവിലെ 7 മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലുപേര്‍, മൈലാപ്പൂരിലെ നല്ലതമ്പി റോഡിലൂടെ നടക്കുകയായിരുന്ന എട്ടോളം പേരുടെ പൂണൂല് ബലമായി പിടിച്ചുപൊട്ടിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ പെരിയാര്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു.
ഇതുസംബന്ധിച്ച് ഇരകളായവരാരും തന്നെ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ദൃക്ഷാക്ഷികള്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് വൈകി, തങ്ങളാണ് പൂണൂല് പൊട്ടിച്ചതെന്ന് അവകാശപ്പെട്ട് നാലംഗസംഘം റോയല്‍പേട്ട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രാവണന്, ഭൂപതി, പാര്‍ത്ഥിബന്‍, രാജേഷ് എന്നിവരാണ് കീഴടങ്ങിയത്.
Post Your Comments