KeralaLatest NewsIndiaNews

മദ്യപിക്കുന്നതിനിടെ തര്‍ക്കം ; തലയ്ക്കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

 

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു.ആര്യനാട് പള്ളിവേട്ട റോഡരികത്ത് വീട്ടില്‍ സഹദേവന്റെ മകന്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചിരിക്കുന്നത്. കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കം ഉണ്ടായത്. ഇതിനിടെയാണ് ജയകൃഷ്ണന് തലയിൽ അടിയേറ്റത്. സംഭവത്തിൽ പരിക്കേറ്റ മറ്റൊരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

also read:വിജയ്മല്യയുടെ 600 കോടി ആഡംബര നൗക പിടിച്ചെടുത്തു

പള്ളിവേട്ട കടുവാക്കുഴി കൃഷ്ണകുമാര്‍ ഹൗസില്‍ അജി(35) യെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും കൂടെയുണ്ടായിരുന്ന തിരുമല സ്വദേശി സുരേഷിനെ(55) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button