KeralaLatest NewsNews

വീട്ടമ്മയുടെ ഒറ്റയാൾ സമരം ഫലംകണ്ടു

ചിതയൊരുക്കി നിരാഹാരം കിടന്ന വീട്ടമ്മ സമരം അവസാനിപ്പിച്ചു. കിടപ്പാടം തട്ടിയെടുത്ത ബാങ്കിന്റെയും റിയൽ എസ്റ്റേറ്റ് മാഫിയയുടേയും ഒത്തുകളിക്കെതിരെയാണ് സമരം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് കൊച്ചി ഇടപ്പള്ളി സ്വദേശി പ്രീത ഷാജി സമരത്തില്‍ നിന്ന് താല്‍കാലികമായി പിന്‍മാറിയത്.

read also: ഷുഹൈബിനായുള്ള രാപ്പകല്‍ സമരം ആഘോഷ വേദിയാക്കി യുഡിഎഫ്

പ്രീത ഷാജി കഴിഞ്ഞ ഇരുപത് ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരമാണ് അവസാനിപ്പിച്ചത്. ഇന്നലെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ പ്രീതയുടെ ഒറ്റയാൾ പോരാട്ടം നിയമസഭയുടെ മുന്നിൽ കൊണ്ടുവന്നിരുന്നു.ഇതെ തുടർന്ന് മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടാൻ ജില്ലാകലക്ടർക്ക് നിർദേശം നൽകി. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ തീരുമാനം നേരിട്ടെത്തി പ്രീതയെ അറിയിച്ചു. പക്ഷെ സർഫാസി നിയമത്തിൽ മാറ്റം വരുത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രീതയുടെ തീരുമാനം. പ്രീതയാണ് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് ഇരുപത്തിനാലു വർഷം മുൻപ് സുഹ്യത്തെടുത്ത രണ്ടുലക്ഷം രൂപയുടെ വായ്പക്ക് ജാമ്യം നിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button