Latest NewsKeralaNews

ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് നേരെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ചെങ്ങന്നൂര്‍ മൂര്‍ത്തിക്കാവ് ക്ഷേത്രം പ്രസിഡന്റ് മനേഷ് മധുവിനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനേഷിനെ മര്‍ദ്ദിച്ചത്.

ചെങ്ങന്നൂര്‍ ദേവീയെ അവഹേളിച്ച് നവമാദ്ധ്യമങ്ങളില്‍ പോസ്റ്റുകളിട്ട വിനീതിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ മനേഷിനെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button