ചെങ്ങന്നൂർ: മുതിര്‍ന്ന നേതാക്കളുടെ പടയുമായി ചെങ്ങന്നൂര്‍ പിടിക്കാന്‍ മുന്നണികള്‍. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചെങ്ങന്നൂരിൽ പോരാട്ട ചൂട് ആരംഭിച്ചു കഴിഞ്ഞു.സീറ്റ് നിലനിര്‍ത്താനുള്ള എല്‍.ഡി.എഫിന്റെ പ്രചാരണത്തിനു മന്ത്രി ജി. സുധാകരനും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദനും ചുക്കാന്‍ പിടിക്കും. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രചാരണത്തിനിറങ്ങുമെന്നാണു വിവരം.
ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനാണു കെ.പി.സി.സി. നേതൃത്വത്തിന്റെ നിര്‍ദേശം. അതുകൊണ്ടുതന്നെ എ ഗ്രൂപ്പുകാരനായ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഐ ഗ്രൂപ്പുകാരനായ ജോസഫ് വാഴയ്ക്കനുമാണു നിയോജകമണ്ഡലത്തിന്റെ പ്രചാരണച്ചുമതല. പാര്‍ട്ടി ഘടകങ്ങള്‍ സജീവമാക്കാന്‍ ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തില്‍ മൂന്നു യോഗം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ സജീവമായുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തിയേക്കും.
അട്ടിമറി ലക്ഷ്യമിടുന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു സംഘപരിവാറാകും പിന്നണിയില്‍ കരുക്കള്‍ നീക്കുക. ദേശീയ, സംസ്ഥാനതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്. നേതാക്കളുടെ പൂര്‍ണസമയ സാന്നിധ്യമുണ്ടാകും.പ്രധാനമന്ത്രി നരേന്ദ്രമോഡി വരുമെന്നാണു പ്രാദേശികനേതാക്കളുടെ പ്രതീക്ഷ. സുഷമാ സ്വരാജ് അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി. ദേശീയഅധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര എട്ട്, ഒൻപത് തീയതികളില്‍ ചെങ്ങന്നൂരില്‍ പര്യടനം നടത്തുന്നുണ്ട്.
Post Your Comments