അഗർത്തല : ത്രിപുരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎമ്മിന്റെയും പോലീസിന്റേയും വ്യാപക അക്രമം. പോലീസ് ഉദ്യോഗസ്ഥരും അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. സംഭവത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിരയായ യുവമോർച്ച നേതാവ് ഗുരുതരാവസ്ഥയിലാണെന്നും അക്രമം അഴിച്ചുവിട്ടവർക്കെതിരെ കോടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ സുബൽ ഭൗമിക്ക് പറഞ്ഞു.
also read:രാഹുല്‍ ഗാന്ധി അടുത്ത വിദേശയാത്രക്ക് : ഇത്തവണ സിംഗപ്പൂരും, മലേഷ്യയും
ആക്രമണത്തിന് ഇരയായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തോൽവിയിൽ വിറളി പൂണ്ടാണ് സിപിഎം അക്രമം നടത്തുന്നത് .യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രസൻജിത് സാഹ സിപിഎം ആക്രമണത്തിൽ പരിക്കേറ്റ് ഐസിയുവിലാണെന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ധലാബിലിൽ നടക്കുന്ന പൊലീസ് അതിക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വിജയിച്ചതിനെ തുടർന്ന് ത്രിപുരയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് .
Post Your Comments