Latest NewsKerala

കോടതി വിധി സിപിഎമ്മിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് എ.കെ.ആന്‍റണി

ന്യൂ ഡൽഹി ; കണ്ണൂർ യൂത്ത്‌ കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി സിപിഎമ്മിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സിബിഐക്ക് കഴിയണമെന്നും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എ.കെ.ആന്‍റണി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ALSO READ ;ഷുഹൈബ് കേസ്: മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളം

shortlink

Related Articles

Post Your Comments

Related Articles


Back to top button