NewsLife StyleHealth & Fitness

വിഷാദ രോഗം തടയാൻ ഇക്കാര്യം ശ്രദ്ധിക്കുക

വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് രാജ്യത്ത് ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നും കണ്ടെത്തൽ. ഈ വിഷാദം സാധാരണഗതിയില്‍ ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാൽ രണ്ടാഴ്‌ചയോ അതിലധികമോ വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ നിലനിന്നാൽ അത് ഒരു രോഗമെന്ന നിലയിലെത്തിയെന്ന് മനസിലാക്കുക.

ALSO READ ;ഈ അഞ്ചു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്

സ്ട്രോക്ക്, ഡിപ്രഷന്‍ എന്നിവ വരാനുമുളള സാധ്യതകൾ കുറയ്ക്കാൻ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനത്തിൽ പറയുന്നു. ഫാറ്റ് ഫ്രീയോ അല്ലെങ്കില്‍ ലോ ഫാറ്റ് ഡയറി പ്രൊഡക്റ്റുകളോ ഉപയോഗിക്കുന്നതും ഉയര്‍ന്ന രീതിയില്‍ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതും വിഷാദത്തിനും സ്‌ട്രോക്കിനും പരിഹാരം കണ്ടെത്താൻ സാഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button