Latest NewsNewsInternational

തലച്ചോറ് തിന്നുന്ന കുഞ്ഞ് : ചിത്രങ്ങള്‍ വൈറലായതോടെ സംഭവിച്ചത്

നൈജീരിയ: തലച്ചോർ പറിച്ചു തിന്നുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലാകുന്നു. നിറത്തിലും രൂപത്തിലും വ്യത്യസ്തമാർന്ന പല തരത്തിലുള്ള കേക്കുകളാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പിറന്നാളിന് നല്‍കുന്നത്. അത്തരത്തില്‍ തലച്ചോർ മാതൃകയിലുള്ള കേക്ക് ഉണ്ടാക്കി അത് തന്റെ മകന്റെ ഒന്നാം പിറന്നാളിന് നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആമി ലൂയിസ് എന്ന യുവതി. എന്നാൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ അമ്മയ്ക്ക് നേരെ തെറി വിളിയുടെ അഭിഷേകമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ആമിയുടെ മകനായ ഫീനിക്സിന്റെ ഒന്നാം പിറന്നാളിന് തലച്ചോർ കേക്ക് ഒരുക്കിയാണ് ആമി ഏവരെയും സർപ്രൈസ് ചെയ്തത്. തലച്ചോർ പറിച്ചെടുത്തു തിന്നുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായത്. എന്നാല്‍, ഇങ്ങനെയൊരു പിറന്നാള്‍ ആഘോഷത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഫീനിക്സ് ജനിച്ച്‌ കഴിഞ്ഞ ഉടനെ ഡോക്ടര്‍മാര്‍ പറഞ്ഞു കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്ന്. എന്റെ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ അവന്‍ കരഞ്ഞില്ല. അവന്‍ മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ എന്തൊക്കെയോ ചെയ്തു. അതുകണ്ടപ്പോള്‍ കരച്ചിലാണ് വന്നത്.

കുറേ കഴിഞ്ഞ് കുഞ്ഞ് മരിച്ചെന്നു അവര്‍ പറഞ്ഞു. പിന്നീടാണ് കുഞ്ഞിന് ജീവനുണ്ടെന്ന് നഴ്സ് പറഞ്ഞത്. മരിച്ചെന്ന് പറഞ്ഞ ആ പതിമൂന്നു മിനിട്ട് താന്‍ അനുഭവിച്ച മാനസികാവസ്ഥയെന്താണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ആമി ലൂയിസ് പറയുന്നു. ഒരു പോരാളിയായാണ് അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവനെ ഒന്നു കാണാന്‍ പോലും ആശുപത്രിയില്‍ വച്ചു സാധിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് അവനെ തന്റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നത്. അതിനാലാണ് അവന്റെ ആദ്യ പിറന്നാളിന് മരിച്ച്‌ ജിവിക്കുന്നവരുടെ ‘ തീം ‘ എടുത്തത്. ഇതാണ് ഏറ്റവും അനുയോജ്യമായതെന്ന് എനിക്ക് തോന്നി എന്നും ആ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button