ലണ്ടൻ: ചാരപ്പണി ചെയ്ത മുൻ സൈനിക ഉദ്യോഗസ്ഥനു നേരെ അജ്ഞാത ‘വിഷവസ്തു’ പ്രയോഗം. ബ്രിട്ടനു വേണ്ടി മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ചാരപണി ചെയ്തത്. സെർജി സ്ക്രിപൽ(66) എന്ന മുൻ റഷ്യൻ മിലിട്ടറി ഇന്റലിജന്റ്സ് ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഒരു പെൺകുട്ടിക്കും ഇദ്ദേഹത്തോടൊപ്പം ‘വിഷപ്രയോഗം’ ഏറ്റിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
read also: പാക്ക് ഹണിട്രാപ്പ്; ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
സംഭവം നടന്നത് ബ്രിട്ടനിലെ സാലിസ്ബറിയിലെ ഷോപ്പിങ് സെന്ററിൽ റസ്റ്ററന്റിനു മുന്നിൽ വച്ചായിരുന്നു. ബോധരഹിതയായ നിലയിലായിരുന്നു യുവതി. ലഹരിവസ്തു ഉപയോഗിച്ചതു പോലെ, സെർജി ആകാശത്തേക്കു നോക്കി അംഗവിക്ഷേപങ്ങൾ കാണിക്കുന്നതു കണ്ട ഒരാളാണു പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
സംഭവം നടന്ന റസ്റ്ററന്റ് അടക്കുകയും അതിനു സമീപത്തുണ്ടായിരുന്ന ആർക്കെങ്കിലും അസ്വസ്ഥ തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടാനോ പൊലീസിനെ അറിയിക്കാനോ നിർദേശിച്ചിട്ടുണ്ട്. ‘അജ്ഞാത’ വസ്തു സെർജിയും യുവതിയും ഇരുന്ന ബെഞ്ചിനു സമീപത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി ശേഖരിച്ചു. സംഭവത്തിനു പിന്നിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments