ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്‍റ് വിപുല്‍ ചിതാവാല അറസ്റ്റില്‍. പി.എന്‍.ബി തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്ന ജനുവരി 29 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വിപുല്‍ ചിതാവാല ബാങ്കോക്കില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതായി കണ്ടെത്തിയ എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ തടഞ്ഞുവെച്ച് സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു.
Read Also: ഭൂകമ്പദുരിതബാധിതർക്ക് വീടുകള്‍ നിർമ്മിച്ച് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ
പി.എന്‍.ബി ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയിരുന്നത് വിപുലാണെന്നാണ് സൂചന. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 17 വരെ റിമാന്‍ഡ് ചെയ്തു
Post Your Comments