തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ മത്സ്യത്തൊഴിലാളി മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ ആണ് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്.ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചെന്ന് കരുതിയ 55കാരനായ ശിലുവയ്യൻ കൺമുന്നിൽ നിൽക്കുന്നത് കണ്ട് മകൻ ആന്റണിയാണ് ആദ്യം ഞെട്ടിയത്. പിന്നീട് പിതാവിനെ വാരിപ്പുണർന്നതോടെയാണ് ഇത് സ്വപ്നമല്ലെന്നും കൺമുന്നിൽ നിൽക്കുന്നത് അച്ഛനാണെന്നും ആന്റണി തിരിച്ചറിഞ്ഞത്.
വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിൽ ശിലുവയ്യൻ കഴിഞ്ഞ നവംബർ മാസം ആദ്യവാരമാണ് മത്സ്യബന്ധനത്തിനായി കാസർകോട്ടേയ്ക്ക് പോയത്. ഭാര്യ നേരത്തെ മരിച്ചതിനാൽ ശിലുവയ്യനും മകൻ ആന്റണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകനെ തനിച്ചാക്കി പോകുന്നതിൽ വിഷമുണ്ടായിരുന്നെങ്കിലും സ്വന്തമായൊരു കിടപ്പാടമെന്ന ലക്ഷ്യം നിറവേറ്റാൻ വേണ്ടിയാണ് ശിലുവയ്യൻ കാസർകോട്ടേക്ക് വണ്ടി കയറിയത്.കാസർകോടെത്തിയ ശിലുവയ്യൻ മമ്മദ് എന്ന ആളിന്റെ ബോട്ടിലാണ് പോയത്.
ഓഖി ചുഴലിക്കാറ്റ് അടിച്ചപ്പോൾ ബോട്ട് ഏതോ കരക്ക് അടിയുകയായിരുന്നു.നാട്ടില്‍ ശിലുവയ്യന് കാണാതായവരുടെ പട്ടികയിലായിരുന്നു. പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന് ആന്റണി പോലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. എന്നാലും ആന്റണിക്കു പ്രതീക്ഷയുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ നാട്ടിലെത്തുമ്ബോള്‍ തന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു ശിലുവയ്യന് ഞെട്ടി.
വീട്ടിലേക്കു കയറിയെത്തുമ്പോള്‍ മകനെ കൂടാതെ സമീപവാസികളും ഒരു നിമിഷം അമ്പരന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ വീണ്ടും കടല്‍പണിക്കുതന്നെ ഇറങ്ങണം ശിലുവയ്യന് പറയുന്നു. ഓഖി ദുരിതം വിതയ്ക്കും മുന്‍പേ നവംബര്‍ ആദ്യമാണ് അടിമലത്തുറ ജനിഹൗസില്‍ ശിലുവയ്യന് വിഴിഞ്ഞം സ്വദേശികളായ എറ്റി, സ്റ്റാര്‍ലിന്‍, ബനാന്സ് എന്നിവര്‍ക്കൊപ്പം കാസര്‍കോട്ടു മല്‍സ്യബന്ധനത്തിനു പോയത്. സംഹാര താണ്ഡവമാടിയ ഓഖിയിൽ നിന്നും രക്ഷപ്പെട്ട് സാഹസികമായാണ് ശിലുവയ്യനും കൂട്ടരും കരയ്ക്ക് കയറിയത്.
ഇതിനിടെ, ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾ അന്വേഷിച്ച് വിളിച്ചതോടെ ശിലുവയ്യനൊഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് മടങ്ങി.ബന്ധുക്കളുള്‍പ്പെടെയുള്ളവരെ കാണാതായ സംഭവമറിഞ്ഞു വിഴിഞ്ഞം സ്വദേശികള്‍ നാട്ടിലേക്കു തിരിച്ചു. ഇവരുടെ മടങ്ങിവരവിനായി കാത്തു ശിലുവയ്യന് കാസര്‍കോട്ടു തുടര്‍ന്നു. വെറുംകയ്യോടെ നാട്ടിലേക്കു മടങ്ങിയിട്ടു കാര്യമില്ലെന്നു ശിലുവയ്യനറിയാമായിരുന്നു. ഒടുവില്‍ കാശു കടംവാങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു ശിലുവയ്യന് പറഞ്ഞു. എന്നാൽ കടലിൽ പോയ ശിലുവയ്യനെ ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായെന്നാണ് വിഴിഞ്ഞത്തുള്ള ബന്ധുക്കളും നാട്ടുകാരും കരുതിയത്.
ഏറെനാൾ ശിലുവയ്യന് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. നേരത്തെ അമ്മയെ നഷ്ടപ്പെട്ട ആന്റണിക്ക് അച്ഛന്റെ വിയോഗം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇതിനിടെ ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് തിരിച്ചുവരാത്തവരുടെ കൂട്ടത്തിൽ ശിലുവയ്യന്റെ പേരും ചേർക്കപ്പെട്ടു.ആദരാഞ്ജലി അർപ്പിച്ച് അടിമലത്തുറയിൽ രണ്ട് ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.
Post Your Comments