Latest NewsKeralaNews

അച്ഛനെയും പെണ്‍മക്കളെയും തടഞ്ഞുവെച്ച് സാദാചാര പോലീസിംഗ് നടത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സംഭവിച്ചത്

വയനാട്: ബസ് കാത്തു നിന്ന അച്ഛനെയും പെണ്‍മക്കളെയും തടഞ്ഞുവെച്ച് ഓട്ടോ ഡ്രാവര്‍മാരുടെ സദാചാര പോലീസിംഗ്. സംഭവത്തില്‍ ആമ്പിലേരി ചളിപറമ്പില്‍ ഹിജാസ്(25), എടഗുനി ലക്ഷംവീട്ടില്‍ പ്രമോദ്(28), കമ്പരളക്കാട് പള്ളിമുക്ക് അബ്ദുല്‍നാസര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകാന്‍ അനന്തവീര തിയേറ്ററിന് സമീപത്തെ സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന കുടുംബത്തെ റോഡിന്റെ എതിര്‍ ഭാഗത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളായിരുന്നു ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്.

also read: 5000 രൂപ നല്‍കി കെട്ടിപ്പിടിക്കാം, ലൈംഗികതയ്ക്കും സദാചാരത്തിനും ഇവിടെ സ്ഥാനമില്ല

ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് സുരേഷ്ബാബു പരാതിയില്‍ പറയുന്നു. മക്കളാണെന്നതിന് തെളിവ് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടത്രേ. വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് മൂവരും യാത്ര തുടരുകയായിരുന്നു. ബംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button