കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കോടതികള്‍ക്ക് രൂപതയുടെ നടപടികളില്‍ ഇടപെടാന്‍ അധികാരമുണ്ട്. ഭൂമിയിടപാടില്‍ അംഗീകൃത മൂല്യനിര്‍ണയും വിദഗ്ദ്ധ അഭിപ്രായവും വേണമെന്ന് കാനന്‍ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. അല്ലെങ്കില്‍ ഇടപാട് അസാധുവാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Also: മലേഷ്യന്‍ വിമാനം ഭീകരര്‍ ബോംബ് വെച്ച് തകര്‍ത്തു : പുതിയ പ്രവചനം: നിഗൂഢത മാറുന്നില്ല
അതിരൂപതയുടെ ഇടപാടുകളില്‍ സാധാരണ വിശ്വാസികള്‍ക്ക് ചോദ്യം ചെയ്യാനാവില്ല എന്ന വാദം ശരിയല്ല. ഭൂമി ഇടപാടില്‍ ബിഷപ്പും മറ്റുള്ളവരുമായി ഗൂഢാലോചന നടന്നതിന്റെ സൂചനയുണ്ട്. പരാതി കിട്ടിയാല്‍ കേസെടുക്കണം. സഭയുടെ കീഴിലെ ഏതു വിശ്വാസിക്കും ഇത്തരമൊരു പരാതിയുമായി മുന്നോട്ടു വരാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Post Your Comments