Latest NewsNewsTechnology

ചൈനയുടെ ബഹിരാകാശ നിലയം കേരളത്തിലും വീഴാന്‍ സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബെയ്ജിങ് : ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാന്‍ഗോങ്-1’ ഏത് നിമിഷവും ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എന്നാല്‍ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്. നിലയം പതിക്കാന്‍ സാധ്യത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുള്ളതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസിന്റെ എയ്‌റോ സ്‌പേസ് കോര്‍പ്പറേഷന്റെ നിഗമനമനുസരിച്ച് ടിയാന്‍ഗോങ്-1 ഏപ്രില്‍ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രവചനപ്രകാരം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും.

2016ലാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്. നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്‌റോ സ്‌പേസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. വിഷലിപ്തവും ദ്രവീകരണശേഷിയുള്ളതുമായ അപകടകരമായ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

2011ലാണ് 8500 ടണ്‍ ഭാരമുള്ള ‘ടിയാന്‍ഗോങ് ഒന്ന്’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് ടിയാന്‍ഗോങ്. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. നിലവില്‍ ആളുകളില്ലാതെയാണ് ടിയാന്‍ഗോങ് വിക്ഷേപിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button