ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നൽകാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. ഗോര്‍ഖ, നുവാക്കോട്ട് ജില്ലകളില്‍ യഥാക്രമം 50,000 വീടുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി)) , യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ പ്രോജക്‌ട് സര്‍വീസ് (യുഎന്‍ഒപിഎസ്) എന്നിവയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടു.
Read Also: ഒന്നുമില്ലേലും നല്ല റോഡ് കണ്ടാൽ അറിയില്ലേ ത്രിപുരയല്ലെന്ന്: സൈബര്‍ സഖാക്കളെ ട്രോളി വി ടി ബൽറാം
ഇവരുമായി ചേർന്ന ചേര്‍ന്ന് നേപ്പാളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. 2015 ഏപ്രില്‍ മാസത്തിലാണ് നേപ്പാളിൽ ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിൽ പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Post Your Comments