റായ്പുര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ സര്‍ക്കാര്‍ ബസുകൾക്ക് തീവച്ചു .വെള്ളിയാഴ്ച രാത്രി സുക്മ ജില്ലയിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ബസുകൾക്കും,മൂന്ന് ട്രക്കുകൾക്കുമാണ് തീ അക്രമികൾ തീ വെച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കിയ ശേഷമായിരുന്നു ബസിൽ തീകൊളുത്തിയത്.
also read:വിവാഹ പാര്‍ട്ടിയുടെ വാന്‍ മറിഞ്ഞ് 25പേര്‍ക്ക് ദാരുണാന്ത്യം
ജഡ്ദാല്പുരില്നിന്നും ഒഡീഷയിലെ മാല്ക്കാങ്കിരിയില്നിന്നും ഹൈദരാബാദിലേക്കുപോകുന്ന ബസുകളാണ് അഗ്നിക്കിരയായത്. പെഡാകുഡ്ത്തിക്കും പെന്റയ്ക്കും ഇടയില്‍ വനത്തോടു ചേര്‍ന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.
Post Your Comments