KeralaLatest News

നിര്‍ത്തിയിട്ടിയിരുന്ന കാറില്‍ ടിപ്പര്‍ ഇടിച്ചു: ഒരു മരണം

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

തൃശ്ശൂര്‍: തൃശ്ശൂരില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. കണ്ണൂര്‍ നെടുങ്ങോം സ്വദേശി പറക്കപ്പറമ്പില്‍ ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയിലെ അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു മുന്നില്‍ പുലര്‍ച്ചെ ആറു മണിക്കാണ് അപകടം നടന്നത്.

കോട്ടയത്ത് ബിസിനസ് നടത്തുന്ന ബിനീഷ് കണ്ണൂരില്‍നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു. യാത്രക്കിടെ ക്ഷേത്രത്തിനു മുന്നില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിയിരുന്നു ബിനീഷിന്റെ കാറിനു പുറകില്‍ അമിത വേഗതയില്‍ എത്തിയ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലേയ്ക്കു പോയ കാര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിക്കും ഇടിച്ച ലോറിക്കും ഇടയില്‍പ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭാര്യ -സുനിത മേരി, മക്കള്‍- അഭയ്, ആല്‍വിന്‍, ആഗ്‌നസ്. മൃതദേഹം അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button