നെടുമങ്ങാട് : ഡാമില്‍ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞത് മുമ്പ് നടന്ന മോഷണം. അരുവിക്കര മുള്ളിലവിൻമൂട് തീരം റോഡിനു സമീപം അരുവിക്കര ഡാം റിസർവോയറിൽ വാഴവിളക്കടവിലെ ജലനിരപ്പ് താഴ്ന്നപ്പോൾ പ്രത്യക്ഷപ്പെട്ടതു കുത്തിത്തുറന്ന നിലയിലുള്ള ക്ഷേത്ര കാണിക്കവഞ്ചി. മോഷ്ടാക്കൾ മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ച നിലയിലാണ് വഞ്ചി കാണപ്പെട്ടതും.
ഉപേക്ഷിച്ച വഞ്ചിയിൽ ജയപ്രകാശ് ഗൗതമൻ എന്ന പേര് കൊത്തിയിട്ടുണ്ട്. ഏതോ ക്ഷേത്രത്തിനു കാണിക്കവഞ്ചി സംഭാവന ചെയ്തയാളിന്റെ പേരാണെന്നു പൊലീസ് സംശയിക്കുന്നു. പൊലീസ് കാണിക്കവഞ്ചി സ്റ്റേഷനിലേക്കു മാറ്റി. ഡാം റിസർവോയറിന്റെ കാളിയാമൂഴി മുതൽ മുള്ളിലവിൻമൂട് വരെയുള്ള ഭാഗങ്ങളിൽ ചൂണ്ടയിട്ടു മീൻ പിടിക്കാൻ എന്ന വ്യാജേന തമ്പടിക്കുന്നതിന്റെ മറവിൽ കഞ്ചാവ് വിൽപനയടക്കം നടക്കുന്നതായി നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്.
Post Your Comments