ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റക്കക്ഷിയായി ബിജെപി വളർന്നു കഴിഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പൂർണ്ണമായും നേടുന്ന കാഴ്ചയാണ് ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ നമ്മൾ കണ്ടത്. ഇരുപതിലധികം വർഷമായി ത്രിപുര അടക്കി ഭരിച്ചിരുന്ന സിപിഎമ്മിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് ബിജെപി തകർത്തത്. അതോടെ ഇനി ലക്‌ഷ്യം ദക്ഷിണേത്യൻ സംസ്ഥാനങ്ങൾ ആണെന്ന് ബിജെപി ദേശീയ നേതാക്കന്മാർ പറഞ്ഞു കഴിഞ്ഞു. അതിനായുള്ള അതന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
ത്രിപുരയിലെ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബിജെപി.. ത്രിപുരയിൽ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും വിജയം കൊണ്ട് വരുമെന്ന ആതവിശ്വാസം പാർട്ടിയ്ക്കുണ്ട്. ആര്‍എസ്‌എസിന്റെ നേതൃത്വത്തിലാണ് ത്രിപുരയില്‍ പയറ്റിയ ബൂത്ത്തല തന്ത്രം കര്‍ണാടകയിലും പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.
അന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ, ഇന്ന് ലെനിന്റേത്, ചരിത്രം ഓര്‍മ്മിപ്പിച്ച് ത്രിപുര ഗവര്‍ണര്‍
കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ആസ്ഥാനമായ ബംഗ്ലൂരുവില്‍ ആര്‍എസ്‌എസ് അടിയന്തര യോഗം ചേര്‍ന്നു. കൂടാതെ സ്വന്തം പാർട്ടി പിരിച്ചുവിട്ടു കന്നഡ സൂപ്പർ താരം ഉപേന്ദ്ര ബിജെപിയിൽ എത്തുന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു .സിദ്ധരാമയ്യയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ബൂത്ത് തല പ്രവർത്തനവുമായി ആർ എസ് എസ് ബിജെപിയ്ക്ക് ഒപ്പമുണ്ടാകുമെന്നും ഈ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കുന്നതായി ആര്‍എസ്‌എസ് നേതൃത്വം ബിജെപിയെ അറിയിച്ചതായുമാണ് റിപ്പോർട്ട്.
ഇക്കാര്യം സ്ഥിരീകരിച്ച ബിജെപി നേതൃത്വം, ആദ്യമായിട്ടാണ് കര്‍ണാടകയില്‍ ആര്‍എസ്‌എസ് ബൂത്ത്തലത്തില്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്നും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ആര്‍എസ്‌എസിന്റെ ശക്തമായ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.സിദ്ധരാമയ്യയ്ക്ക് പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന പിന്നോക്കവിഭാഗങ്ങളുടെയും ദളിതുകളുടെയും വോട്ടുകള്‍ നേടിയെടുക്കാൻ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ത്രിപുരയിലെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിൽ തെന്നിന്ത്യയിലെ അധികാരം പിടിച്ചെടുക്കാൻ ബിജെപിയ്ക്ക് കഴിയുമെന്നാണ് സൂചന.
പവിത്ര പല്ലവി
Post Your Comments