ആലപ്പുഴ: മാന്നാര്‍ പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മസാല ദോശശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവര്‍ മാന്നാര്‍ ആരോഗ്യ കേന്ദ്രത്തിലും മറ്റ് ആശുപത്രികളിലുമായി ചികിത്സ തേടി. ഇന്ന് രാവിലെ വയറിന് വേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ചാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ പലരും ചികിത്സതേടി എത്തിയത്.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സാബു സുഗതന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇവര്‍ക്ക് ഭക്ഷണത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹോട്ടലില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഹോട്ടലില്‍ നിന്നും പഴകിയ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടികൂടി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹോട്ടല്‍ നടത്തുന്നതെന്ന് കണ്ടെത്തി. ഇവിടെ നിന്നും തള്ളുന്ന മലിനജലം പമ്പാനദിയിലേക്കാണ് ഒഴുക്കുന്നത്. അനന്തര നടപടികള്‍ക്കായി ഉന്നത അധികാരികള്‍ക്കും ഗ്രാമപഞ്ചായത്തിനും മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Post Your Comments