YouthNewsLife StyleHealth & Fitness

മുതിർന്നവർക്കും ബേബി പൗഡർ ഉപയോഗിക്കാം ; ഗുണങ്ങൾ ഇവയാണ്

കുഞ്ഞുങ്ങൾക്കായ് ഉപയോഗിക്കുന്ന ബേബി പൗഡർ മുതിർന്നവർക്കും പല തരത്തിൽ സൗന്ദര്യ സംരക്ഷണത്തിന്‌ ഉപകാരപ്രദമാണ്‌. കുട്ടികൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളിൽ കെമിക്കലുകളുടെ അളവ് കുറവായതുകൊണ്ട് അവ അളവിൽ കൂടുതൽ ഉപയോഗിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല. ഇത്തരം വസ്തുക്കൾകൊണ്ടുള്ള ചില സൗന്ദര്യസംരക്ഷണ വഴികൾ ഇതാ.

 

 

ചുവന്ന പാടുകൾ അകറ്റാൻ

പലർക്കും ചർമ്മത്തിൽ പലരീതിയിൽ ചുവന്ന പാടുകൾ ഉണ്ടാക്കാറുണ്ട്‌, അവയ്ക്ക്‌ ഏറ്റവും ഉത്തമമാണ്‌ ബേബി പൗ ഡർ. കുഞ്ഞിന്‌ ഡൈയപ്പർ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചുവന്ന നിറം മാറാൻ രാത്രി അൽപം ബേബി പൗ ഡർ ആ ഭാഗത്ത്‌ വിതറിയ നോക്കു, പിറ്റേദിവസം തന്നെ ആ പ്രശ്നം മാറിക്കിട്ടും. ഇതുപോലെ തന്നെ മുതിർന്നവർക്കും ഇത്‌ ഇത്തരത്തിൽ ഉപകരിക്കപ്പെടും കൂടാതെ മുഖക്കുരു, പ്രാണികളു ടെ കടികൊണ്ടുണ്ടാകുന്ന തടിപ്പ്‌, ഷേവ്‌ ചെയ്യുമ്പോൾ ഉണ്ടാ കുന്ന മുറിവുകൾ, സൂര്യാഘതം കൊണ്ടുണ്ടാകുന്ന പൊള്ളലു കൾ എന്നിവയ്ക്ക്‌ എല്ലാം ഗുണപ്രദമാണ്‌ ബേബി പൗഡർ.

ഡിയോഡ്രന്റ്‌

കോൺസ്റ്റാർച്ചിന്‌ ഈർപ്പം വലിച്ചെടുക്കാനുള്ള അപാരമായ ക ഴിവുണ്ട്‌, അതുകൊണ്ട്‌ തന്നെയാണ്‌ കുഞ്ഞുങ്ങളുടെ ഡയപ്പേഴ്‌സിനുള്ളിൽ ഉപയോഗിക്കുന്നതിന്‌ മുൻപ്‌ ബേബി പൗഡർ വിത റുന്നത്‌. ശരീരത്തിൽ എവിടെയും ഉള്ള ഈർപ്പം വലിച്ചെടുക്കാൻ ബേബി പൗഡറിന്‌ കഴിയും, പ്രത്യേകിച്ച്‌ കൈക്കുഴി, വിരലു കൾക്കിടയിൽ, തുടയിടക്കുകളിൽ അങ്ങനെ ശരീരത്തിൽ അധി കം വിയർക്കുന്ന ഭാഗങ്ങളിൽ എല്ലാം ഇത്‌ അത്ഭുതകരമായ ആശ്വാസം പകരും. അലൂമിനിയത്തിന്റെ അംശം കലർന്ന പൗ ഡറുകൾക്ക്‌ പകരം, വിയർപ്പകറ്റാൻ, വിയർപ്പുകുരുക്കളിൽ നിന്ന്‌ രക്ഷനേടാൻ ബേബി പൗഡർ തന്നെ ഉത്തമം.

ഫേയ്സ്‌ പൗഡർ

മേക്കപ്പ്‌ കൂടുതൽ സമയം തിളക്കത്തോടേ മങ്ങാതെ കാത്ത്‌ സൂക്ഷിക്കാൻ കോൺസ്റ്റാർച്ച്‌ അടങ്ങിയ ബേബി പൗഡർ സഹായിക്കും. മുഖത്ത്‌ സൺസ്ക്രീൻ തേച്ചു പിടിപ്പിച്ച ശേഷം അൽപം ബേബി പൗഡർ അതിന്‌ പുറത്ത്‌ ഒന്ന്‌ ചെറുതായി പുരട്ടിയാൽ മതി, ദിവസം മുഴുവൻ മുഖം ഫ്രെഷ്‌ ആയിരിക്കാൻ മറ്റൊന്നും ആവശ്യമില്ല.

ഫേഷ്യൽ ക്ലെൻസർ

നിങ്ങളുടെ മുഖ ചർമ്മത്തിന്‌ ദോഷകരമല്ലാത്ത ഫേയ്സ്‌ വാഷുകൾ പരീക്ഷിച്ച്‌ മടുത്തോ നിങ്ങൾ? എന്നാൽ ഇതാ ഫലപ്രദമായ മറ്റൊരു മാർഗ്ഗം. 2 ടേബിൾ സ്പൂൺ കോൺസ്റ്റാർച്ച്‌ ചേർന്ന ബേബി പൗഡർ 2 ടേബിൾ സ്പൂൺ ഗ്ലിസറിനോടൊപ്പം ചേർത്ത്‌ ഒരു കപ്പ്‌ വെള്ളത്തിൽ മിക്സ്‌ ചെയ്യുക. തുടർന്ന്‌ ഈ മിശ്രിതം കട്ടിയാകുന്നത്‌ വരെ ചൂടാക്കുക. അൽപം തണുത്തതിന്‌ ശേഷം മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാം. ഒരു നനഞ്ഞ തുണിയും, ചെറുചൂട്‌ വെള്ളവും ഈ ക്ലെൻസറും ഉപയോഗിച്ച്‌ മേക്കപ്പ്‌ എളുപ്പത്തിൽ മാറ്റാം, സോപ്പിനേക്കാൾ ഗുണപ്രദമാണ്‌ ഇത്‌.

ഡ്രൈ ഷാമ്പു

ദിവസവും തലമുടി ഷാമ്പു ഉപയോഗിച്ച്‌ കഴുകുന്നത്‌ അത്ര നല്ല കാര്യം അല്ല, പക്ഷേ എണ്ണമയം തലമുടിയിൽ അധികം നിൽക്കുനന്ത്‌ മറ്റ്‌ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. സാധാരണ ‘ഡ്രൈ ഷാമ്പു” എന്ന പേരിൽ വിപണിയിൽ ഇറങ്ങിയിട്ടുള്ള കൂതുതൽ ഷാമ്പുവിലേയും പ്രാധാനപ്പെട്ട ചേരുവ കോൺ സ്റ്റാർച്ച്‌ ആണ്‌, തലമുടിയിലെ എണ്ണമയം ഒഴിവാക്കാൻ ഇതാണ്‌ സഹായിക്കുന്നത്‌, എന്നാൽ ദിനവും ഷാമ്പു ഉപയോഗിച്ച്‌ തലമുടി കേടുവരുത്തുന്നതിനേക്കാൾ എളുപ്പത്തിൽ തലമുടിയിലെ എണ്ണമയം ഒഴിവാക്കാൻ ഇതാ ഒരു എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗം.

കോൺ സ്റ്റാർച്ച്‌ അടങ്ങിയ ബേബി പൗഡർ തലമുടിയിലെ എണ്ണമയം വലിച്ചെടുക്കുന്നതിൽ വളരെ ഗുണപ്രദം ആണ്‌, കൂടാതെ തലമുടിക്ക്‌ കൂടുതൽ ഉള്ള്‌ തോന്നിപ്പിക്കാനും ഇത്‌ സഹായിക്കും. ഉറങ്ങാൻ കിടക്കുന്നതിന്‌ മുൻപ്‌ അൽപം ബേബി പൗഡർ തലമുടിയിൽ വിതറി നന്നായി തലയോട്ടിയിൽ തേച്ച്‌ പിടിപ്പിക്കുക. തലമുടിയിൽ അൽപം വെള്ളനിറം പുരണ്ടാലും സാരമാക്കേണ്ടതില്ല, കാരണം രാവിലെ നിങ്ങൾ ഉണർന്ന്‌ നോക്കുമ്പോൾ ആ വെളുത്ത നിറവും പോയിരിക്കും ഒപ്പം തലമുടിയിലെ എണ്ണമയവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button