Latest NewsArticleWomenLife StyleHealth & Fitness

ചിരി മുതല്‍ ശരീരവടിവ് വരെ മിനുക്കാം; നടിമാര്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിയാം

നടിമാരുടെ മനം മയക്കുന്ന സൌന്ദര്യത്തിനു മുന്നില്‍ ആരാധകര്‍ എന്നും അസൂയപ്പെടാറുണ്ട്. തെന്നിന്ത്യന്‍ താര സുന്ദരിമാരുടെ ശരീര സൗന്ദര്യത്തില്‍ കണ്ണ് വയ്ക്കാത്ത ആരാധകര്‍ ഉണ്ടാവില്ല. എന്നാല്‍ നടിമാരുടെ ഈ മനം മയക്കുന്ന സൗന്ദര്യം യാഥാര്‍ത്ഥ്യം തന്നെയാണോ?. എന്നാല്‍ ഇവരില്‍ പലരും തങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആധുനിക ചികിത്സാ രീതികള്‍ പിന്തുടരാറുണ്ട്. അവയില്‍ ചില രീതികളെക്കുറിച്ച് അറിയാം.

മുഖത്തിന്റെ ഓവല്‍ ഷെയ്പ് നിലനിര്‍ത്താന്‍ താടിയുടെ മസിലുകളില്‍ ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ എടുക്കുന്ന രീതിയ്ക്ക് ഇന്ന് ആവശ്യക്കാര്‍ ധാരാളം. തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാര്‍ പലരും ഇത്തരം ചികില്‍സകള്‍ക്കു വിധേയരാകാരുന്ദ് എന്നു ചില റിപ്പോര്‍ട്ടുകള്‍. ചുണ്ടുകളുടെ ആകൃതിയ്ക്കും തുടിപ്പിനും പ്രാധാന്യമുണ്ട്. അതിനായി നടത്തുന്ന ചികിത്സയെ ഫുള്ളര്‍ ലിപ്‌സ് ആക്കുക എന്നാണ് പറയുക. കീഴ്ചുണ്ടിന്റെ തുടിപ്പ് ഫില്ലര്‍ ഇന്‍ജെക്ഷന്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കും.

PLASTICS SURGERY

മമ്മൂട്ടിക്ക് വേണ്ടി സുരാജ് വെഞ്ഞാറമൂട് തിരക്കഥ എഴുതുന്നു

സ്‌മൈല്‍ കറക്ഷനാണ് അധികം പേരും സാധാരണയായി ചെയ്യുന്ന ഒരു കാര്യം. ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ വഴി കോസ്മറ്റോളജിസ്റ്റുകളും മോണയുടെയും പല്ലിന്റെയും ആകൃതി മാറ്റുക വഴി ഡെന്റിസ്റ്റുകളും സ്‌മൈല്‍ കറക്ഷന്‍ നടത്താറുണ്ട്. പല്ലുകളുടെ അലൈന്‍മെന്റും സ്‌പേസിങ്ങും തിരുത്തുക, ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുമ്പോള്‍ മേല്‍നിരപ്പല്ലുകളുടെ പൊന്തലും താഴ്‌നിരയുമായുള്ള അകലവും കൃത്യമാക്കുക എന്നിവയും സ്‌മൈല്‍ കറക്ഷനില്‍പ്പെടും.

പുരികം വിടവുകളില്ലാതെ കൃത്യമായ ഷെയ്പില്‍ നിലനിര്‍ത്തുന്നതിനുള്ള രീതികളുണ്ട്. വില്ലു പോലെ വളഞ്ഞ പുരികമാണ് സുന്ദരികള്‍ക്ക് വേണ്ടത് എന്ന സങ്കല്‍പമാണ് കൂടുതല്‍പേരും പിന്തുടരുന്നത്. കണ്ണുകളുടെ ഭംഗി ഹൈലൈറ്റ് ചെയ്യാന്‍ മേക്കപ്പിനാകുമെങ്കിലും കണ്‍തടങ്ങളിലെ വീക്കവും കറുപ്പും ഒഴിവാക്കാന്‍ കോസ്മറ്റോളജിസ്റ്റ് തന്നെ ശരണം. കണ്‍പോളകള്‍ക്ക് വീതി കൂടിയ പ്രതീതി ഉണ്ടാക്കാനും ഇവര്‍ക്ക് കഴിയും.

NAYANTHARA

ലോക സുന്ദരി പോണ്‍ സ്റ്റാറോ? മാനുഷി ചില്ലറിനെതിരെ സൈബര്‍ ആക്രമണം

കണ്ണില്‍ക്കണ്ട ക്രീമൊക്കെ വാരിത്തേച്ച് വെളുക്കാന്‍ ശ്രമിക്കുന്നത് സാധാരണക്കാരുടെ മാത്രം തന്ത്രം . താരങ്ങള്‍ക്ക് അതിനും ശാസ്ത്രീയ വഴികളുണ്ട്, ഗ്ലൂട്ടാത്തിയോണ്‍ ഇന്‍ജെക്ഷനാണ് പ്രധാനം. ഇത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ എടുക്കേണ്ടി വരും. ഇതിനു പുറമേ ടാബ്‌ലെറ്റുകള്‍ ദിവസേന കഴിക്കാനും കൊടുക്കും.

”ഞാനൊരിക്കലും ഒരു സെലിബ്രിറ്റിക്കും കൃത്രിമരീതികള്‍ പറഞ്ഞുകൊടുക്കാറില്ല. ക്രീമുകള്‍ പോലും കഴിവതും പ്രകൃതിദത്തമാക്കാനേ ശ്രമിക്കാറുള്ളൂ. എന്നാലും ഒട്ടുമിക്ക താരങ്ങളും ഇത്തരം ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുക്കുന്നതു പതിവാണ്. ബോളിവുഡിലാണ് ഇതേറെയും. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ ഇത്തരം രീതികള്‍ക്ക് അഡിക്ട് ആകുന്നതാണ് പതിവ്.” ഹെയര്‍സ്‌റ്റൈലിസ്റ്റും മേക്കപ് ആര്‍ടിസ്റ്റുമായ അംബിക പിള്ള പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button