തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്‍. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെന്നും 90 വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപഹാസ്യമാക്കരുതായിരുന്നെന്നും വിനായകന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി ലോക നിലവാരത്തിലുള്ള നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട നാടാണിതെന്നും പക്ഷേ ഈ ചടങ്ങിന്റെ സംഘാടകര്‍ വളരെ നിസ്സാരമായും എത്ര ഗൗരവക്കുറവോടെയുമാണഅ എത്ര മോശമായാണ് സിനിമയെ കാണുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
Also Read : പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകും; വിനായകന്‍
സമ്മേളനത്തിന് ശേഷം വലിയ ഗാനമേളയുണ്ടായിരുന്നുവെന്ന് അറിഞ്ഞു. ഇങ്ങനെ ആയിരുന്നോ മലയാള സിനിമയുടെ നവതി ആഘോഷം നടത്തേണ്ടിയിരുന്നത്. വിനായകന്‍ ചോദിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു നവതി ആഘോഷത്തിന്റെ ഉദ്ഘാടനം. പരിപാടിയില്‍ ചെയര്‍മാന്‍ കമലിന്റേയും മധു സാറിനേയും ശ്രീകുമാരന്‍ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകള്‍ നോട്ടീസില്‍ കണ്ടില്ല. തനിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്.
നല്ല സിനിമയില്‍ പ്രവര്‍ത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു. വിളിച്ചിരുന്നെങ്കില്‍ സദസിലെങ്കിലും അവര്‍ക്ക് ചെന്നിരിക്കാമായിരുന്നല്ലോ. ബ്രോഷറില്‍ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങള്‍ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരില്‍ സംഘാടകര്‍ നടത്തിയത് ഗാനമേളയാണ്. ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെയും സാംസ്‌കാരിക പാരന്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരന്‍മാരെയും അപമാനിക്കുകയായിരുന്നു’ വിനായകന്‍ പറഞ്ഞു.
Post Your Comments