Latest NewsKeralaNews

സ്വരാജിന്റെ സെക്രട്ടറി കിരണ്‍രാജ് എസ്എഫ്‌ഐക്കാരെ ആക്രമിക്കുന്ന വീഡിയോ

ക്യാംപസില്‍ കയറി എസ്എഫ്‌ഐക്കാരെ ആക്രമിക്കുന്നത് പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍. സിപിഐഎമ്മിന്റെ യുവനിരയിലെ പ്രധാനിയായ എം. സ്വരാജ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. നൃത്തവും സംഗീതവും ഫൈനാര്‍ട്ട്‌സും പഠിപ്പിക്കുന്ന കോളേജില്‍ കയറി എം. സ്വരാജ് എംഎല്‍എയുടെ പിഎസ് കിരണ്‍ രാജ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരിക്കുകയാണ്. എംജി സര്‍വ്വകലാശാലയിലെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കിരണ്‍ ഇതേ കോളേജിലെ മുന്‍ .

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങി വിവാദത്തിലായ വ്യക്തിയാണ്. എബിവിപിയില്‍ പ്രവര്‍ത്തിച്ചതിന് വിദ്യാര്‍ത്ഥിനിയ്ക്കെതിരെ ഭിത്തിയില്‍ അപവാദ പ്രചരണം എഴുതിയതില്‍ മനം നൊന്തായിരുന്നു ആത്മഹത്യാശ്രമം. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിളിച്ചു കൂട്ടി ഇയാള്‍ മൈക്ക് വെച്ച് അപമാനിച്ചെന്നും പരാതിയുണ്ടായിരുന്നു. ബിജെപി സംസ്ഥാന വ്യാപകമായി ഈ ദളിത് പീഡന സംഭവം പ്രചാരണമായി ഏറ്റെടുത്തിരുന്നു.

 

മണ്ഡലത്തെ കുറിച്ച് ഒന്നുമറിയാതിരുന്ന എം. സ്വരാജിനെ മത്സരിക്കാനായി പാര്‍ട്ടി തൃപ്പൂണിത്തുറയില്‍ ഇറക്കിയപ്പോള്‍ ഇയാളെ വഴികാണിക്കാനുള്ള ആളായി കൂടെ കൂട്ടി. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍, ഇയാളെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പിഎസായി നിയമിച്ചത് സ്വരാജിന്റെ താല്‍പ്പര്യത്തിലാണ്. മണ്ഡലത്തില്‍ ഇടയ്‌ക്കൊക്കെ വന്നു പോകാന്‍ മാത്രം സമയമുള്ള സ്വരാജാവട്ടെ കാര്യങ്ങള്‍ കിരണിനെ ഏല്‍പ്പിച്ചതോടെ, കിരണ്‍ സ്വരാജിന്റെ എംഎല്‍എ കുപ്പായം സ്വയമെടുത്ത് അണിയുകയായിരുന്നു. പാര്‍ട്ടിക്കാര്‍ക്കും നാട്ടുകാര്‍ക്കും സ്വരാജിന്റെ അപരനായി ഇയാളെ പരിഗണിക്കേണ്ടി വന്നു.

കാര്യം കാണണമെങ്കില്‍ കിരണിനെ പരിഗണിക്കണം എന്ന അവസ്ഥ വന്നതോടെ അധികാരം പിഎസായി. പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകളുള്ള സ്റ്റാഫ്. എന്നാല്‍ ഇപ്പോള്‍ കാമ്പസില്‍ ഉണ്ടായ ആക്രമണം ത്രിപുരയില്‍ എങ്ങനെ സിപിഐഎം തോറ്റു എന്നതിന് ഇതാ തൃപ്പൂണിത്തുറയില്‍ നിന്ന് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. നാളത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് വളരാന്‍ ശ്രമിക്കുന്ന സ്വരാജ് പോറ്റി വളര്‍ത്തുന്ന പിഎസിന്റെ കുറച്ചു വീഡിയോകള്‍ പ്രചരിപ്പിച്ച് ഇത് അഹങ്കാരമല്ലേ. അക്രമമല്ലേ എന്നു ചോദിക്കുകയാണ് തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളേജ്.

കടപ്പാട് : നാരദ ന്യൂസ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button