ബെംഗളൂരു: ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീത്തെ തള്ളിക്കളഞ്ഞു എന്നതിനുള്ള തെളിവാണ് ബിജെപി നേടിയ വിജയമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ ബിജെപി നേടിയ വിജയം സന്തോഷം നല്‍കുന്നതാണെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ തയാറായതും ഒരേ മനസോടെ ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയതുമാണ് ഈ വിജയത്തിന് കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറി മാറി ഭരിച്ചിരുന്ന ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആ മേഖലയിലെ ജനങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണെന്നും നരേന്ദ്രമോദി പറയുകയുണ്ടായി.
Post Your Comments