Latest NewsNewsIndia

ഒരു അങ്കിള്‍ വീട്ടില്‍ വരുന്നതും, താമസിക്കുന്നതും നാല് വയസുകാരന്‍ അച്ഛനോട് പറഞ്ഞു: പിന്നീട് നടന്നത്

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ കാമുകനുമായി ചേര്‍ന്ന് നാലുവയസുള്ള മകനെ അമ്മ കൊലപ്പെടുത്തി.ആറു വയസ്സുള്ള മൂത്ത കുട്ടി പറഞ്ഞാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലെന്നും സഹോദരന്‍ ബോധരഹതിനായി കിടക്കുകാണെന്നും മൂത്ത കുട്ടി അറിയിച്ചതിനനുസരിച്ച്‌ അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നായി കണ്ടത്. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണു സംഭവം.

കുട്ടികളുടെ പിതാവു ബല്‍വിന്ദര്‍ സിങ് ഗുജറാത്തില്‍ സ്വകാര്യ കമ്പനിയിലാണു ജോലി ചെയ്യുന്നത്. സംഭവത്തിനുശേഷം ഒളിവില്‍പോയ അമ്മ രജ്വന്ത് കൗറിനായും കാമുകന്‍ ഗൗതം കുമാറിനായും പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല. കൊല്ലപ്പെട്ട കുട്ടി ഗൗതം കുമാര്‍ വീട്ടില്‍ പതിവായി വരുന്നതിനെക്കുറിച്ചു രാത്രി വീട്ടില്‍ തങ്ങുന്നതിനെക്കുറിച്ചും പിതാവിനോട് പറഞ്ഞിരുന്നു. കൊലക്ക് പ്രേരിപ്പിച്ചത് ഇതാവാമെന്നാണ് പോലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button