അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്ത് സംഭവിച്ചുവെന്ന് ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും തുറന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ലെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read : കാല്‍നൂറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു
ബൂത്ത് തലത്തില്‍ പരിശോധന നടത്തുമ്പോള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാകുമെന്നും മണിക് സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മണിക് സര്‍ക്കാര്‍ ഞായറാഴ്ച ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments