KeralaLatest NewsNewsIndia

കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

 

ന്യൂഡൽഹി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് നിന്നു ഒഴിവാക്കണമെന്ന ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍കൂടിയായ ഫാദര്‍ തോമസ് തേരകം കേസിലെ ഒൻപതാം പ്രതിയാണ്.

also read: വൈദികന്റെ കൊലപാതകം: പ്രതിക്ക് മാപ്പ് നല്‍കി ഫാ.സേവ്യറിന്റെ കുടുംബം

16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് എതിരെ പോസ്കോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചു വയ്ക്കാന്‍ കേസിലെ ഒന്‍പതാം പ്രതിയായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും ശ്രമിച്ചു എന്നാണ് പ്രോസിക്യുഷന്‍ കേസ്. കേസിൽ കൂട്ടു പ്രതിയും ശിശുക്ഷേമസമിതി അംഗവുമായിരുന്ന സിസ്റ്റര്‍ ഡോക്ടര്‍ ബെറ്റിയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button