KeralaLatest NewsIndiaNews

വൈദികന്റെ കൊലപാതകം: പ്രതിക്ക് മാപ്പ് നല്‍കി ഫാ.സേവ്യറിന്റെ കുടുംബം

 

കൊച്ചി: മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിക്ക് മാപ്പ് നൽകിയതായ് സേവ്യറിന്റെ കുടുംബം. പ്രതിയായ മുന്‍ കപ്യാര്‍ ജോണിയുടെ കുടുംബത്തെ സേവ്യറിന്റെ മാതാവും ബന്ധുക്കളും സന്ദർശിച്ചു. ജോണിയ്ക്ക് തങ്ങൾ മാപ്പ് നൽകിയതായ് സേവ്യറിന്റെ മാതാവ് അറിയിച്ചു. ജോണി കൊലപ്പെടുത്തിയ ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മയും സഹോദരങ്ങളുമാണ് പ്രതിയുടെ വീട്ടിലെത്തിയത്. പ്രതിയുടെ ഭാര്യയും മക്കളെയും ഇവര്‍ ആശ്വസിപ്പിച്ചു. പെട്ടന്നെ് തോന്നിയ ദേഷ്യത്തിനു ജോണി ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം ഞങ്ങളും ക്ഷമിക്കുന്നതായി ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മ പറഞ്ഞു.

also read:യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം ഈ നിയമങ്ങള്‍

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷത്തിലാണ് ഫാദര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ജോണി മൊഴി നല്‍കിയിരുന്നു. കാലങ്ങളായി പള്ളിയിലെ കപ്യാരാകുന്നത് ജോണിയുടെ കുടുംബത്തില്‍ നിന്നുള്ളവരാണ്. ജോണിയെ ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന ഫാദറിന്റെ കടുംപിടുത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെട്ടെന്ന് തോന്നിയ ദേഷ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button