Latest NewsKeralaNews

ഞരമ്പ് രോഗികളായ പുരുഷന്മാരെ വശീകരിച്ച്‌ ലൈംഗിക അടിമകളാക്കാന്‍ കേരളത്തില്‍ സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ്

കൊച്ചി: നവമാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഞരമ്പ് രോഗികളായ പുരുഷന്മാരെ വശീകരിച്ച്‌ ലൈംഗിക അടിമകളാക്കാന്‍ സ്ത്രീകളുടെ രഹസ്യകൂട്ടായ്മ. കേരളത്തില്‍ അടക്കം ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമാണെന്നാണ് കണ്ടെത്തല്‍. ഇറോട്ടിക്ക ഫോര്‍ വുമന്‍ എന്ന പേരിലാണ് വശീകരണതന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. കേരളത്തിലെ വനിതകള്‍ അടക്കം 3,100 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പ്രവര്‍ത്തന രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അതീവ ജാഗ്രതയാണ് അംഗങ്ങള്‍ പുലര്‍ത്തുന്നത്. സൈബര്‍ രംഗത്തെ പല അഭ്യാസങ്ങളും അറിയാവുന്ന ചിലര്‍ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഗ്രൂപ്പില്‍ ചേരാന്‍ അഭിമുഖം അടക്കം പല കടമ്പകളും കടക്കണം. എന്നാല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ പുരുഷന്മാരായതിനാല്‍ ഈ കടമ്പകള്‍ മറികടക്കാന്‍ കഴിഞ്ഞില്ല. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിറുത്താമെന്നതാണ് ഗ്രൂപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. രോഷാകുലരായ സ്ത്രീകള്‍ക്ക് മാത്രം വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങളും ഇതില്‍ ഉണ്ടാവും. ഗ്രൂപ്പില്‍ അംഗങ്ങളായവരില്‍ സമൂഹത്തിലെ ചില പ്രമുഖ വനിതകള്‍ വരെയുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ശരാശരിക്കാരായ ടെക്കികള്‍ക്ക് പോലും ഇത്തരം ചോദ്യങ്ങള്‍ മറികടന്ന് പ്രവേശന കവാടത്തില്‍ കടക്കാന്‍ കഴിയില്ല.

നഗ്നമേനിയുടെ സെല്‍ഫി അയയ്ക്കാനുള്ള നിര്‍ദേശത്തിന് മുന്നില്‍ പതറിപ്പോകും. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്‍വൈറ്റി ഒണ്‍ലി (ക്ഷണിക്കപ്പെട്ടാല്‍ അംഗത്വം) എന്ന സിദ്ധാന്തം അനുസരിച്ചാണ്. സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. മറ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക.ഇതിനുമുൻപും ഇത്തരത്തില്‍ നിരവധി ഗ്രൂപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അത് കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button