ഒരാള്‍ പങ്കാളിയെ വഞ്ചിക്കുന്നതും അയാളുടെ പ്രൊഫഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സര്‍വ്വേ പ്രകാരം അഞ്ചില്‍ മൂന്നു ദമ്പതികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നവരാണത്രെ. ഇതേവിഷയത്തില്‍ മുന്‍പു നടന്നിട്ടുളള പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നത് പ്രായം പാരമ്പര്യം,സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ എന്നിവയാണ് ദാമ്പത്യ വ്യതിയാനങ്ങള്‍ക്കു കാരണമെന്നായിരുന്നു. എന്നാല്‍ പുതിയ പഠനം പറയുന്നത് ഒരാളുടെ ജോലിയും വിവാഹേതര ബന്ധത്തിലൂടെ പങ്കാളിയെ വഞ്ചിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ്.
സര്‍വ്വേയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ പ്രകാരം പങ്കാളിയെ വഞ്ചിക്കുന്നവരില്‍-23%പേര്‍ മെഡിക്കല്‍ പ്രൊഫഷണല്‍സാണ്.വിവിധ ട്രേഡുകളില്‍ വര്‍ക്കുചെയ്യുന്നവരില്‍ 29% പേരും പങ്കാളിയെ വഞ്ചിക്കുന്നു.ഐ.ടി മേഖലയില്‍ നിന്നുളള 12% പങ്കാളിയെ വഞ്ചിക്കുന്നവരാണ്.സര്‍വേയില്‍ പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ നിന്നുളള 12% പേര്‍ പങ്കാളിയെ ജീവിതത്തില്‍ എപ്പോഴെങ്കിലും വഞ്ചിച്ചിട്ടുളളവരാണ്. വൈകാരികമായ പ്രശ്‌നങ്ങളാണ് പങ്കാളിക്കു പുറമെ ബന്ധങ്ങള്‍ തുടങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകമെന്നും ഈ പഠനം പറയുന്നു.വീട്ടില്‍ നിന്നുളള അവഗണന,അംഗീകാരക്കുറവ് എന്നിവയും ദാമ്പത്യ വ്യതിചലനത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജോലി സമ്മര്‍ദ്ദം കുറക്കാനും റിലാക്‌സേഷനും വേണ്ടിയാണ് എക്‌സ്ട്രാ മാരിറ്റല്‍ ബന്ധങ്ങളെ ആളുകള്‍ ആശ്രയിക്കുന്നതെന്നും സര്‍വ്വേപറയുന്നു.
Post Your Comments