തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധഭീഷണി മുഴക്കിയയാൾ പിടിയില്‍. 24 മണിക്കൂറിനകം പിണറായിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാളാണ് പിടിയിലായത്. പിടിയിലായത് കണ്ണൂർ പഴയങ്ങാടി സ്വദേശി ബിജേഷ് കുമാറാണ് . ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
read also: പിണറായി വിജയന് വധഭീഷണി: സുരക്ഷ ശക്തം
കണ്ണൂർ സ്വദേശിയുടേതാണ് ഫോൺ നമ്പർ എന്ന് പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തിൽ നേരത്തേ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് വിളിയെത്തിയത്. സന്ദേശമെത്തുമ്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു.
Post Your Comments