Latest NewsKeralaNews

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി: കോൺഗ്രസിൽ സർവത്ര കുഴപ്പം

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചു. സജിചെറിയാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയാണെന്നുറപ്പിച്ചതോടെ കോണ്‍ഗ്രസില്‍ മത്സരിക്കാനായി പ്രമുഖരുടെ തമ്മിലടി തുടങ്ങി. മത്സരത്തില്‍ നിന്ന് വിഷ്ണുനാഥ് പിന്‍വലിഞ്ഞതോടെ എം മുരളി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതാണ്.

ഇതിനിടെയാണ് ത്രിപുരയിലെ സിപിഎം തിരിച്ചടിയും സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വവും എത്തുന്നത്. സജി ചെറിയാനാണെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത ഭീഷണി ഒഴിവാക്കാന്‍ കെപിസിസിയും നീക്കം തുടങ്ങി.ശോഭനാ ജോര്‍ജിന് ഈ മണ്ഡലത്തില്‍ ഇപ്പോഴും ചെറിയ സ്വാധീനമുണ്ട്. മാര്‍ത്തോമാ സഭയുടെ പിന്തുണ അവകാശപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശോഭനാ ജോര്‍ജ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

ഇത് വിഷ്ണുനാഥിന് തിരിച്ചടിയായ ഘടകമാണ്. ശോഭനാ ജോര്‍ജിനേയും ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിലേക്ക് സജീവമായി മടങ്ങി വരണമെന്ന് ശോഭനാ ജോര്‍ജിനോട് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ നിര്‍ദ്ദേശിച്ചു. ഇത്തവണ ചെങ്ങന്നൂരില്‍ അതിശക്തമായ ത്രികോണപോരുണ്ടാകുമെന്നാണ് സൂചന. ത്രിപുരയിലെ ജയത്തോടെ ബിജെപി അതിശക്തമായി ചെങ്ങന്നൂരില്‍ നിറയും. ഇതിനിടെയില്‍ ചെറിയ മാര്‍ജിനിലാകും ചെങ്ങന്നൂരിലെ വിജയം.

മാവേലിക്കരയുടെ മുന്‍ എംഎല്‍എ എം മുരളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പൊതുവികാരം കോണ്‍ഗ്രസില്‍ ഉയര്‍ന്നു. ഇതോടെ പത്തനംതിട്ടയില്‍ തോറ്റ ശിവദാസന്‍ നായരും താനാണ് എ ഗ്രൂപ്പിലെ പ്രമുഖനെന്ന വാദവുമായി ചെങ്ങനൂരില്‍ നിറയുന്നു. ഇതോടെ സർവത്ര ആശയക്കുഴപ്പമാണ് കോൺഗ്രസ്സിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button