Latest NewsNewsIndia

ആകാശ് അംബാനി വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ മകള്‍

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് വധു. ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനം. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത.

കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് അറിയുന്നത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button