ത്രിപുരയില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ സിപി എമ്മിന് ഉണ്ടായ നാണക്കേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഒരു ദേശീയ പാര്‍ട്ടിയ്ക്ക് ഇനി അധികാരം ഒരു സംസ്ഥാനത്തില്‍ മാത്രം. നമ്മുടെ കുഞ്ഞ കേരളത്തിലെ രാഷ്ട്രീയ സ്ഥിതി വച്ച് നോക്കുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആ അധികാര സ്ഥാനം അടുത്ത പാര്ടിയ്ക്ക് കൊടുക്കും. അതാണ് ഇവിടെ ഇത്രകാലവും നടന്നുവരുന്നത്. അങ്ങനെ ആകുമ്പോള്‍ ഒരു അധികാരവുമില്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ പരാജയത്തിലെയ്ക്ക് മൂക്കും കുത്തി വീഴും. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇനി രക്ഷിച്ചെടുക്കാന്‍ രാഷ്ട്രീയ നയത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന ചര്‍ച്ച ശക്തമാകുകയാണ്.
ബംഗാളും ത്രിപുരയും എല്ലാം കൈവിട്ടു. ഇനി കേരളം മാത്രം. അതോടെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ് പാര്‍ട്ടി നേരിടുന്നതെന്നും പുതിയ പാതയിലൂടെ പുനര്‍വിചിന്തനം നടത്താന്‍ ത്രിപുരയിലെ പരാജയം ആവശ്യപ്പെടുന്നുണ്ടെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല പറഞ്ഞു. കോണ്‍ഗ്രസുമായി ഒരു വിധത്തിലുള്ള ധാരണയും ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ കരടുനയം. എന്നാല്‍ ത്രിപുര നിയമസഭാതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റതോടെ നിലപാട് മാറ്റമെന്ന ആവശ്യം സി.പി.എമ്മിനുള്ളില്‍ ശക്തമാകുന്നത്. കോണ്ഗ്രസ് ബന്ധത്തിനായി വാദിക്കുന്ന ബംഗാള്‍ ഘടകത്തില്‍ നിന്നുതന്നെയാണ് ഈയാവശ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
ത്രിപുരയിലേറ്റ പരാജയത്തിന്റെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനയത്തെക്കുറിച്ച് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ചാര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടത്തും. എന്നാല്‍ പുതിയ രാഷ്ട്രീയനയം തീരുമാനിക്കുന്നതിന് മുന്നോടിയായി ത്രിപുരയിലെ പരാജയമുള്‍പ്പെടെയുള്ള എല്ലാ വശങ്ങളെക്കുറിച്ചും ചര്‍ ച്ചനടത്തണം. അതുണ്ടാകുമെന്നു കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. കോണ്‍ഗ്രസ് ബാന്ധവം കേരള ഘടകം ഇഷ്ടപ്പെടുന്നില്ല. ബിജെപിയെന്ന ”പൊതു ശത്രു”വിനെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നത് തെറ്റല്ലന്ന വാദമാണ് ദേശീയ നേതാക്കളില്‍ പലര്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന സാധ്യത ഈയവസരത്തില്‍ കൂടുതലാണ്. എന്നാല്‍ കോൺഗ്രസിലെ മാർക്സിസ്റ്റ് വിരോധികള്‍ ബിജെപിയെ സഹായിച്ചെന്നും കോൺഗ്രസുമായി സഹകരിക്കാൻ ശ്രമിച്ചാൽ ബംഗാളിലെ പരാജയം ആവര്‍ത്തിക്ക മാത്രമാണ് ഫലമെന്നും ചിലര്‍ പറയുന്നു.
read also : ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് കെ സുരേന്ദ്രൻ
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പരോക്ഷ സഹകരണത്തില്‍ നിന്നും മാറി കൈകൊടുത്തുകൊണ്ട് ഒരുമിച്ചു നില്‍ക്കുന്ന നാളുകള്‍ ഉടന്‍ വരുമെന്ന് തന്നെയാണ് ഈ രാഷ്ട്രീയ പരാജയത്തിനു പിന്നില്‍ ശക്തമാകുന്ന ചര്‍ച്ചകള്‍ സൂചിതമാക്കുന്നത്. ദേശീയതലത്തില്‍ ഒന്നിച്ചാല്‍ കേരളം മാത്രം മാറി നില്‍ക്കുമോ? പിബി എന്ന കണ്‍കണ്ട ദൈവത്തെ അനുസരിക്കാനല്ലേ അണികള്‍ക്ക് ആവൂ. ബിജെപിയെ തുരത്താന്‍ പതിനെട്ടാം അടവുമായി യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ആര് ആര്‍ക്കൊപ്പമെന്ന്!
പവിത്ര
Post Your Comments