Latest NewsNewsInternationalUncategorized

ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു

ലോസ്ആഞ്ചലസ്:

തൊണ്ണൂറാമത് ഓസ്‌കര്‍ പ്രഖ്യാപിച്ചു തുടങ്ങി. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജിമ്മി കിമ്മലാണ് ഓസ്‌കാര്‍ ചടങ്ങിന്റെ അവതാരകന്‍.എന്നാല്‍ ഇത്തവണത്തെ ഓസ്‌കാറിന് മറ്റൊരു പ്രത്യേകത കൂടയുണ്ട്. ഓസ്‌കാര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഛായാഗ്രഹണം വിഭാഗത്തിലേക്ക് ഒരു സ്ത്രീയുടെ നോമിനേഷന്‍ കിട്ടിയിട്ടുള്ളത്. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്‌സും ഡണ്‍കിര്‍ക്കും തമ്മിലാണ് പ്രധാന മത്സരമെന്നതാണ് ശ്രദ്ധേയം.

ഗാരി ഓള്‍ഡ്മാനും, ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടും മികച്ച താരങ്ങള്‍ക്കുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്. ഇരുപത്തിയൊന്നാം നോമിനേഷന്‍ എന്ന റെക്കോര്‍ഡുമായി മെറില്‍ സ്ട്രീപ്പും നടിമാരുടെ പട്ടികയില്‍ മുന്നിലുണ്ട്. ഇന്ത്യന്‍ സാന്നിധ്യമായി ഓസ്‌കര്‍ വേദിയില്‍ എ ആര്‍ റഹ്മാന്റെ സംഗീതവിരുന്നുമുണ്ടാകും.

അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച സഹനടന്‍: സാം റോക്ക് വെല്ല് (ത്രി ബില്‍ ബോര്‍ഡ്‌സ്)

ചമയം, കേശാലങ്കാരം: ഡാര്‍ക്കെസ്റ്റ് അവര്‍

വസ്ത്രാലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ്‌

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കരസ്

മികച്ച കലാ സംവിധാനം: ദ ഷേപ്പ് ഓഫ് വാട്ടര്‍

മികച്ച് ശബ്ദ മിശ്രണം: ഡന്‍ കര്‍ക്ക്

ശബ്ദസംയോജനം:  ഡെന്‍കര്‍ക്ക്

വിദേശ ഭാഷാ ചിത്രം: ഫന്റാസ്റ്റിക്ക് വുമണ്‍  (സംവിധാനം : ചിലെ )

സഹനടി: ആലിസണ്‍ ജാനി ( ഐ, ടോണിയാ)

ഹ്രസ്വ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ( സംവിധാനം:  ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ് )

ആനിമേഷന്‍ ചിത്രം: കൊക്കോ (സംവിധാനം:  ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ.ആന്‍ഡേഴ്‌സണ്‍ )

വിഷ്വല്‍ എഫക്റ്റ്‌സ്:  ബ്ലേഡ് റണ്ണര്‍ 2049 ബ്ലേഡ് റണ്ണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍.ഹൂവര്‍ )

ചിത്ര സംയോജനം: ലീ സ്മിത്ത് ( ചിത്രം: ഡന്‍കിര്‍ക്ക്)

ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദി 405 ( സംവിധാനം: ഫ്രാക്ക് സ്റ്റീഫല്‍ )

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദി സൈലന്റ് ചൈല്‍ഡ് ( സംവിധാനം: ക്രിസ് ഓവര്‍ട്ടണ്‍, റേച്ചല്‍ ഷെന്റണ്‍)

മികച്ച അവലംബിത തിരക്കഥ: ജെയിംസ് ഐവറി (കോള്‍ മി ബൈ യുവര്‍ നെയിം)

മികച്ച തിരക്കഥ: ജോര്‍ദൻ പീലെ (ഗെറ്റ് ഔട്ട്)

മികച്ച പശ്ചാത്തല സംഗീതം: അലക്സാണ്ടര്‍ ഡെസ്‍പ്ലാറ്റ് (ദ ഷേപ് ഓഫ് വാട്ടര്‍)

മികച്ച ഛായാഗ്രഹകന്‍: റോജര്‍ ദീക്കിൻസ് (ബ്ലേഡ് റണ്ണര്‍ 2049 )

മികച്ച സംവിധായകന്‍: ഗിലെര്‍മോ ഡെല്‍ ടോറോ ( ദി ഷേപ് ഓഫ് വാട്ടര്‍)

മികച്ച നടന്‍: ഗാരി ഓള്‍ഡ്‍മാൻ (ഡാര്‍ക്കസ്റ്റ് അവര്‍)

മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രി ബില്‍ബോര്‍ഡ്സ്)

മികച്ച ചിത്രം: ദ ഷേപ് ഓഫ് വാട്ടര്‍

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button