തിരുവനന്തുപുരം: പിണറായിയുടെത് ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടെന്ന് വ്യക്തമാക്കി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എവിടെയെങ്കിലും കുത്താനുള്ളതല്ല കൊടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊടി കുത്തിയതാണ് ഏറ്റവും വലിയ അപരാധമെന്നാണ് മുഖ്യമന്ത്രി വരഇപ്പോള്‍ പറഞ്ഞുവരുന്നത്. സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അദ്ദേഹംത്തിന്റെ ശ്രമമെന്നും ഒരു സമരത്തില്‍ പതാക ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മഹേഷ് വ്യക്തമാക്കി.
Also Read : പ്രവാസിയുടെ ആത്മഹത്യ: വമ്പന്മാരെ തോടാതെ എഐവൈഎഫ്
നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് എഐവൈഎഫ് കൊടി കുത്തിയത്. കൊടി കുത്തിയതുകൊണ്ടല്ല സുഗതന്‍ മരണപ്പെട്ടത്. നിയമവിരുദ്ധമായി നികത്തിയ ഭൂമി തന്നെയായിയുരുന്നു അത്. ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടതിന് പകരം പ്രതികരിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി.
ഇനി എവിടെ ഭൂമി നികത്തിയാലും അവിടെ കൊടി കുത്താനും സമരത്തിനും ആരും പോകേണ്ടതില്ല എന്നാണ് ഇത് നല്‍കുന്ന സന്ദേശം. പണം വാങ്ങിയും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് പിണറായിയുടേതെന്നും മഹേഷ് കക്കത്ത് പറഞ്ഞു.
Post Your Comments