മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ വൻ അഴിച്ചുപണി. മുതിർന്ന നേതാവ് കെ.ഇ.ഇസ്‌മയിലിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയ കൺട്രോൾ കമ്മിഷൻ ചെയർമാൻ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേർ കൗൺസിലിൽ നിന്ന് പുറത്തായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തൻ വാഴൂർ സോമനെ അഴിമതി ആരോപണത്തെ തുടർന്ന് കൗൺസിലിൽ നിന്ന് ഒഴിവാക്കി.
രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലൻ നായർ ചെയർമാനായുള്ള പുതിയ കൺട്രോൾ കമ്മിഷനെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ.ഇ.ഇസ്മയിൽ പക്ഷ നേതാവായ എം.പി.അച്യുതനേയും ഒഴിവാക്കി. അതേസമയം ഗോഡ്ഫാദർ പരാമർശത്തെ തുടർന്ന് സംസ്ഥാന കൗൺസിലിൽ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട ഇ.എസ്.ബിജിമോൾ എം.എൽ.എ തിരിച്ചെത്തി. പാലക്കാട്, എറണാകുളം ജില്ലാ ഘടകങ്ങളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടന്നു. പാലക്കാട് നിന്നുള്ള ഈശ്വരി രേശയെ വോട്ടെടുപ്പിലൂടെയാണ് ഒഴിവാക്കിയത്.
Post Your Comments