തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് ഇതുവരെ ലഭിച്ച തുക മതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2,683.18 കോടി രൂപയാണ്. ചിലവായത് 688.48 കോടിയെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിമാനത്തിനും പണം നല്‍കേണ്ട സ്ഥിതിയുണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ബഹളം തുടർന്നതോടെ സഭ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കർ പി .ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തിലെ എംഎൽഎമാരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുകയും ചെയ്തു.
Post Your Comments