തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രത്തിന്റെ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.മാതൃത്വത്തെ വില്പ്പനച്ചരക്കാക്കാന് ഗൃഹലകഷ്മി ശ്രമിച്ചു എന്ന ആരോപണം ആയിരുന്നു കൂടുതലും. ഗൃഹലക്ഷ്മിയെയും നടിയെയും വിമര്‍ശിച്ച് നടന് ജഗതി ശ്രീകുമാറിന്റെ മകളും രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍ പ്രതികരണവുമായി രംഗത്തെത്തിയത്. മുലയൂട്ടുന്നത് ഏതൊരു സ്ത്രീയുടെയും അവകാശമാണ്. അല്ലാതെ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുകയല്ല വേണ്ടത്.
സോഷ്യല്‍ മീഡിയയിലൂടെ ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം നോക്കിയത് അവളുടെ മാറിടത്തിലേക്ക് തന്നെയാണെന്ന് പറഞ്ഞു കൊണ്ടാണ് പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ:കേരളത്തിലെ ഏതൊരിടത്തും മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീക്കുണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. ഗൃഹലക്ഷ്മിയുടെ കവറില്‍ കാണുന്ന പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീല്‍ ചെയ്യുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായത് മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
കുഞ്ഞിനു മുലയൂട്ടുമ്പോള്‍ മറച്ചുവെക്കാന്‍ പഴയതലമുറ പറയുന്നതിന് കാരണം കുഞ്ഞിന് കൊതികിട്ടാതിരിക്കാനാണെന്നും പാര്‍വ്വതി പറയുന്നു. സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ നിരവധി പേര് കാണാന്‍ എത്തിയില്ലേ.. അതുപോലെയേ ഇതിനെ കാണാന്‍ സാധിക്കുകയൂള്ളൂവെന്നും പാര്‍വതി ഷോണ്‍ പറഞ്ഞു. പാര്‍വ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നടിയും അവതാരികയുമായ ഗായകന് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍, ടെസ ജോസഫ്, ഗായകന് വിധു പ്രതാപിന്റെ ഭാര്യ ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ കാണാം:
Post Your Comments