KeralaLatest NewsNews

മുരുകന്റെ മരണം :​ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഇങ്ങനെ

തിരുവനന്തപുരം: മതിയായ ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയിൽ അല്ല ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. മുരുകനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രവേശിപ്പിക്കാൻ വെന്റിലേറ്റർ ഇല്ലായിരുന്നു. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

also read : ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 116 പേര്‍ അറസ്റ്റില്‍

ആശുപത്രിയിൽ എത്തിക്കുന്പോൾ മുരുകന്റെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button