അഗര്‍ത്തല: കാല്‍നൂറ്റാണ്ടിന്‍റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു. ത്രിപുര ബിജെപി പിടിച്ചെടുത്തതോടെയാണ് മണിക്ക് സര്‍ക്കാര്‍ രാജിവെച്ചത്.ബിപ്ലബ് കുമാര്‍ ദേവ് പുതിയ മുഖ്യമന്ത്രിയാകും. അതേ സമയം പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരും, പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും, ത്രിപുരയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും.
അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വോട്ടിങ് മെഷീനിലെ ക്രമക്കേട് ആണോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ഉത്തരം
Post Your Comments