ന്യൂഡല്‍ഹി: ഇന്ന് ഇറ്റലിയിൽ തെരഞ്ഞെടുപ്പ്. യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. രാവിലെ ആറിനാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച വൈകീട്ടോടെ ഫലമറിയാം. കുടിയേറ്റവും യുവാക്കളുടെ തൊഴിലില്ലായ്മയുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. മുന്‍ പ്രധാനമന്ത്രി ബെര്‍ലുസ് കോണി നേതൃത്വംനല്കുന്ന മധ്യവലതുപക്ഷസഖ്യത്തിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് പ്രവചനം. ഇതിനിടെ ത്രിപുരയിലെ ബിജെപിയുടെ വമ്പിച്ച വിജയാഘോഷങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത്ഷാ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ടെന്നാണ് രാഹുലിന്റെ അസാന്നിധ്യത്തെ ശ്രദ്ധയില്‍പ്പെടുത്തി അമിത് ഷാ പരിഹസിച്ചത്. രാഹുൽഗാന്ധി ഇപ്പോൾ ഇറ്റലിയിലാണ് ഉള്ളത്. ‘തിരഞ്ഞെടുപ്പ് ഇറ്റലിയില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് വാട്സാപ്പില്‍ ഒരു സന്ദേശം ലഭിച്ചു’, ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ മുത്തശ്ശിക്ക് 93തികയുകയാണെന്നും അതിനാല്‍ ഇത്തവണ ഹോളി അവരോടൊപ്പമാണെന്നും രാഹുല്‍ മാര്‍ച്ച് ഒന്നിന് ട്വീറ്റ് ചെയ്തിരുന്നു.
‘എന്റെ മുത്തശ്ശിക്ക് 93 വയസ്സാവുന്നു. ലോകത്തെ ഏറ്റവും ദയാലുവായ ആത്മാവിനുടമയാണ് അവര്‍. ഈ ഹോളി ആഴ്ച്ചയില്‍ ഞാന്‍ അവര്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനിക്കുകാണ്.അവര്‍ക്ക് ഒരു ആശ്ലേഷം നല്‍കാന്‍ ഇനി കാത്തിരിക്കുക വയ്യ. എല്ലാവര്‍ക്കും ഹോളി ആശംസകള്‍’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളുടെ ചാണക്യനെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. ഇന്ത്യയില്‍ നിന്ന് എപ്പോള്‍ ഓടണമെന്ന് അദ്ദേഹത്തിനറിയാം എന്ന് പറഞ്ഞു കൊണ്ടാണ് ഗിരിരാജ് സിങ് രാഹുലിനെ പരിഹസിച്ചത്
Post Your Comments